കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ കാവാലം വടക്ക് 945ാം നമ്പർ ശാഖയിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ള ബാലജനയോഗം വിജ്ഞാനവും വിനോദവും ഉണർവ് നേതൃക്യാമ്പ് ഇന്ന് രാവിലെ 10ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി. പി യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റെ ഗിരീഷ് കോനാട്ട് വിശിഷ്ടാതിഥിയാകും. ചീഫ് കോ‌- ഓർഡിനേറ്റർ ടി.എസ്. പ്രദീപ്കുമാർ ക്യാമ്പ് സന്ദേശം നൽകും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എം.പി.പ്രമോദ്, കെ.കെ.പൊന്നപ്പൻ, കോ‌- ഓർഡിനേറ്റർ എം.കെ. മോഹൻദാസ്, ബാലജനയോഗംയൂണിയൻ പ്രസിഡന്റ് ദർശന കവിരാജ്,​ യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ.രതീഷ്, യൂണിയൻ വനിതാസംഘം സെക്രട്ടറി സജിനി മോഹൻ, വൈദികയോഗം പ്രസിഡന്റ് കമലാസനൻ ശാന്തി,​ എംപ്ലോയീസ് ഫോറം സംസ്ഥാന ജോ. സെക്രട്ടറി ഗോകുൽദാസ്, കോ‌- ഓർഡിനേറ്റർ ലേഖ ജയപ്രകാശ്, എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് എൻ.ഹരിദാസ് എന്നിവർ സംസാരിക്കും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി സ്വാഗതവും ചീഫ് കോ‌- ഓർഡിനേറ്റർ കെ.പി.സുബീഷ് നന്ദിയും പറയും.