hkk

ഹരിപ്പാട് : ദേശീയപാതയുടെ പുനർനിർമ്മാണത്തോടനുബന്ധിച്ച് നടക്കുന്ന പൈലിംഗ് ജോലികളെത്തുടർന്ന് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ചെളിക്കുളമായി. പൈലിംഗ് നടക്കുന്നിടത്ത് നിന്നുളള ചെളിയും വെള്ളവും ഒഴുകി ബസ് സ്റ്റാന്റ് പരിസരത്ത് വെള്ളക്കെട്ടായി മാറുകയായിരുന്നു. വേണ്ടത്ര മുൻകരുതലുകൾ ദേശീയ പാത കരാറുകാരും ഉദ്യോഗസ്ഥരും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. യാത്രക്കാർ ഇന്നലെ രാവിലെ മുതൽ വളരെ ബുദ്ധിമുട്ടിയാണ് ഇതു വഴി കടന്നുപോകുന്നത്. പലരും ചെളിവെള്ളത്തിൽ തെന്നിവീഴുകയും ചെയ്തു.