ഹരിപ്പാട്: ശ്രീവാഗ്ഭടാനന്ദ ഗുരുവിന്റെ 139 ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള പൊതുസമ്മേളനം ഇന്ന് വൈകിട്ട് 4ന് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് കാട്ടിൽ മാർക്കറ്റിലെ ആത്മവിദ്യാ സംഘം ഗവ. എൽ. പി.സ്കൂളിൽ നടക്കും. തോട്ടപ്പള്ളി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. കേരള ആത്മവിദ്യാ സംഘം സംസ്ഥാന പ്രസിഡന്റ് കെ. പി. പ്രീതാനന്ദൻ ‌ഉദ്ഘാടനം ചെയ്യും. മദ്യനിരോധന സമിതി സംസ്ഥാന അദ്ധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കേരള ആത്മവിദ്യാ സംഘം ജനറൽ സെക്രട്ടറി വി. ജയലാൽ പ്രാർത്ഥനാലാപന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. എ. കെ. .രാജൻ, സി. ശ്യാംസുന്ദർ,കെ. രാജേന്ദ്രൻ, ശെൽവറാണി, രവീന്ദ്രൻ വൈദ്യർ, ഡി. സജി, ശ്രീജേഷ് ബോൺസാലെ, പി. എസ്. സുരേന്ദ്രനാഥ്, ജി. ഉത്തമൻ,ഡി. രഘു തുടങ്ങിയവർ സംസാരിക്കും.