
ചേർത്തല: തീർത്ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫോറോന പള്ളിയിലെ തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ കൊംഗ്രഹസ ദർശന തിരുന്നാളിന് വികാരി ഫാ.ജോർജ്ജ് എടേഴത്തിന്റെ കാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് 5.30 ന് ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ ജപമാല തുടർന്ന് ദിവ്യബലി. 29ന് വൈകിട്ട് 5.30 ന് ജപമാല, സമൂഹ ദിവ്യബലി. 30 ന് രാവിലെ 5.30 ന് ദിവ്യബലി,അന്തോണീസ് പുണ്യാളന്റെ നോവേന. തിരുന്നാൾ ദിനമായ മേയ് 1 ന് വൈകിട്ട് 5ന് ഫാ. ജോഷി തളിയശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ സമൂഹ ദിവ്യബലി, വചന പ്രഘോഷണം ഫാ. അരുൺ മാത്യു തൈപ്പറമ്പിൽ,തുടർന്ന് തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ, തിരുസ്വരൂപ പുന: പ്രതിഷ്ഠ,രാത്രി 8 ന് സിനിമാതാരം ജയൻ ചേർത്തല അവതരിപ്പിക്കുന്ന താര വിളയാട്ടം കോമഡി ഷോ എന്നിവ നടക്കും.