കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ 3ാം നമ്പർ നാരകത്ര കൃഷ്ണപുരം ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം മേയ് 19 മുതൽ 26വരെ നടക്കും. 19ന് വൈകിട്ട് 4.30ന് വിഗ്രഹഘോഷയാത്രയോടെ ആരംഭിക്കുന്ന ചടങ്ങിൽ ആചാര്യവരണം ശാഖ പ്രസിഡന്റ് പി.പി.റെജിയും യജ്ഞദീപ പ്രകാശനം തോമസ് കെ.തോമസ് എം.എൽ.എയും വിഗ്രഹ പ്രതിഷ്ഠ എരമല്ലൂർ ഉപേന്ദ്രൻ തന്ത്രിയും ഭാഗവതമാഹാത്മ്യ പ്രഭാഷണം യജ്ഞാചാര്യൻ കാവാലം രതീഷ് ചന്ദ്രനും നിർവഹിക്കും.

20ന് രാവിലെ 6 മുതൽ എല്ലാ ദിവസവും വിവിധ ചടങ്ങുകളോടെ നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിൽ 21ന് നരസിംഹാവതാരം,​ 22ന് ശ്രീകൃഷ്ണാവതാരം,​ 23ന് ഗോവിന്ദപട്ടാഭിഷേകം,​ വിദ്യാഗോപാല മന്ത്രസമൂഹാർച്ചന,​ 24ന് രുഗ്മണിസ്വയംവരഘോഷയാത്ര, സർവ്വൈശ്വര്യപൂജ, 25ന് നവഗ്രഹപൂജ, 26ന് സ്വർഗ്ഗാരോഹണപൂജ , അവഭ്യതസ്നാനഘോഷയാത്രയും നടക്കും. പ്രസിഡന്റ് പി.പി.റെജി,​ വൈസ് പ്രസിഡന്റ് എ.ജി. പ്രകാശൻ, സെക്രട്ടറി പി.ആർ.ഹരിദാസ് എന്നിവർ നേതൃത്വം നൽകും.