മാവേലിക്കര : പള്ളിക്കൽ നടുവിലേമുറി ചെറുവള്ളിൽ ഭഗവതി ക്ഷേത്രത്തിലെ ദശലക്ഷാർച്ചന ഇന്ന് നടക്കും. രാവിലെ 5.30ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ. 6.30ന് ദശലക്ഷാർച്ചന. ക്ഷേത്രതന്ത്രി തരണനല്ലൂർ സജി ഗോവിന്ദൻ നമ്പൂതിരിയുടേയും വെള്ളായണി ഇല്ലം ശ്രീകുമാർ നമ്പൂതിരിയുടെയും ഹരികുമാർ നമ്പൂതിരിയുടെയും മേൽശാന്തി മധുസൂദനൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ നൂറിൽപ്പരം പേരാണ് ദശലക്ഷാർച്ചനക്ക് നേതൃത്വം നൽകുന്നത്. ഉച്ചക്ക് 12.30ന് സമൂഹസദ്യ. വൈകിട്ട് 6.45ന് സോപാനസംഗീതം.