ചേർത്തല: മാരാരിക്കുളം അക്ഷര സമിതി കലാസാഹിത്യവേദിയുടെ പ്രതിമാസ കലാസാഹിത്യ സംഗമം ഇന്ന് ഉച്ചയ്ക്ക് 3ന് ക്ഷേത്രത്തിന് തെക്ക് പി.കെ.കുഞ്ഞൻപിള്ള സ്മാരക ഹാളിൽ നടക്കും. സെന്റ് മൈക്കിൾസ് കോളേജ് മലയാള വിഭാഗം മുൻ മേധാവിയും പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫ. ഡൊമനിക് പഴമ്പാശേരിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ആർ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ബാല സാഹിത്യകാരി ഗിരിജ പ്രദീപ് മുഖ്യാതിഥിയാകും. തുടർന്ന് പ്രമുഖ കവികളും കഥാകാരൻമാരും കലാകാരൻമാരും പങ്കെടുക്കുന്ന കലാസാഹിത്യ അരങ്ങ്. സെക്രട്ടറി ഗീത അജിതാലയം സ്വാഗതം പറയും.