
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വർത്തമാനകാലഘട്ടത്തിൽ വിദ്യാർത്ഥികളിലും കൗമാരക്കാരിലും വർദ്ധിച്ചുവരുന്ന ആത്മഹത്യാപ്രവണത, ലഹരി ഉപയോഗം, നവമാദ്ധ്യമങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നൽകുന്ന ബോധവത്ക്കരണ ക്ലാസ് 'ഉണർവ് 2024''ന്റെ ഉദ്ഘാടനം മണ്ണഞ്ചേരി എസ്.ഐ സി.എസ്.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.രാകേഷ് അദ്ധ്യക്ഷനായി. അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ എ.കെ.രംഗരാജൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി വിഷ്ണു സുരേന്ദ്രൻ, 5471-ാം നമ്പർ ശാഖാ സെക്രട്ടറി അനിയപ്പൻ, 347-ാം നമ്പർ ശാഖാ സെക്രട്ടറി മുരളി തുടങ്ങിയവർ സംസാരിച്ചു.