
ആലപ്പുഴ: സഹൃദയ ആശുപത്രിയുടെയും ചമ്പക്കുളം കല്ലൂർക്കാട് ബസലിക്ക മാതൃ - പിതൃ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ചമ്പക്കുളം സെന്റ് മേരിസ് ബസിലിക്ക ചർച്ചിൽ ഫാ. ഗ്രിഗറി ഓണംകുളം ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സഹൃദയ ഹോസ്പിറ്റൽ കൺസൾട്ടന്റ് പൾമനോളജി വിഭാഗം ഡോ.അരവിന്ദ് കുമാർ മിശ്ര, ഓർത്തോപീഡിക്സ് വിഭാഗം ഡോ.പി.ശിവസുബ്രഹ്മണ്യൻ, ഇ.എൻ.ടി വിഭാഗം ഡോ.മാനസാ കൃഷ്ണ , ഡെർമറ്റോളജി വിഭാഗം ഡോ.മറിയം ജോർജ്, ഒഫ്താൽമോളജി വിഭാഗം ഡോ.ലക്ഷ്മി പ്രസാദ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. സൗജന്യ മരുന്നു വിതരണവും പ്രമേഹ പരിശോധന, യൂറിക് ആസിഡ്, ബി പി, എച്ചി.ബി,കണ്ണുകളുടെ ടെസ്റ്റുകളും സൗജന്യമായി നടന്നു.