ആലപ്പുഴ: തെക്കനാര്യാട് ജമാഅത്തിന്റെയും കനിവ് കാരുണ്യ പാലിയേറ്റീവ് കെയറിന്റെയും നേതൃത്വത്തിലുള്ള സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന്റെയും ജമാഅത്ത് അംഗങ്ങൾക്കുള്ള പെൻഷൻ പദ്ധതിയുടേയും ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് ഷംസുദ്ദീൻ തട്ടേഴം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെഫീഖ് ശങ്കരശ്ശേരി സ്വാഗതം പറഞ്ഞു.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അജികുമാർ ചിറ്റേഴം, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി.ബിജുമോൻ,പി.യു.അബ്ദുൽ ഖലാം,അബ്ദുൽ റഷീദ് മുഞ്ഞിനേഴം, സുനീർ ചേർത്തല വെളി എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ രോഗികളെ പരിശോധിച്ച് മരുന്നു വിതരണം നടത്തി.