
മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടി.കെ.മാധവൻ സ്മാരക യൂണിയൻ 512-ാം നമ്പർ വാത്തികുളം ശാഖയിലെ രണ്ടാമത് ശ്രീനാരായണ കൺവെൻഷനും പ്രതിഷ്ഠാ വാർഷികാഘോഷങ്ങളും യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര അദ്ധ്യക്ഷത വഹിച്ചു. അഡ്. കമ്മിറ്റി അംഗം സുരേഷ് പള്ളിക്കൽ മുഖ്യപ്രഭാഷണവും ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടർ ജയലാൽ നെടുങ്കണ്ടം ശ്രീനാരായണ ദർശന പ്രഭാഷണവും നടത്തി. ശാഖാ സെകട്ടറി വിനീഷ് സംസാരിച്ചു.