photo

ചേർത്തല: സംസ്‌കാരയുടെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹ സമരത്തിന്റെ നേതാവും നവോത്ഥാന നായകനുമായ ടി.കെ. മാധവന്റെ 96ാമത് ചരമവാർഷികം ചേർത്തല അഴിക്കോടൻ ഹാളിൽ പ്രസിഡന്റ് ഗീത തുറവൂർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബാലചന്ദ്രൻ പാണവള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വെട്ടക്കൽ മജീദ്, ജോസഫ് മാരാരിക്കുളം,കമലാസനൻ വൈഷ്ണവം,പ്രദീപ് കൊട്ടാരം,ബേബി തോമസ് എന്നിവർ സംസാരിച്ചു.