
പൂച്ചാക്കൽ: അരൂക്കുറ്റി നദുവത്ത് നഗർ അംബേദ്ക്കർ വായനശാലയുടേയും കെയർ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് പി.കെ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രഞ്ജിത്ത് പി.ആർ അദ്ധ്യക്ഷനായി. സാബു ഇ.ബി, ഷിബു കെ.വി, ഷാബുമോൻ കെ.വി, സേതുനാഥ്, പ്രശാന്ത് മുരളി, സുബൈർ പി.എം, റിൻഷാദ്,റോണി, പ്രസാദ് എന്നിവർ നേതൃത്വം നൽകി.