ഹരിപ്പാട്: മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി എസ്.മഹാദേവൻപിള്ള റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കെ.ശ്രീകൃഷ്ണകുമാർ, എ.ഉണ്ണികൃഷ്ണൻ, ജി.അനിൽ, എസ്.ശ്രീദേവി, റിച്ചാർഡ് അലോഷ്യസ്, വി.സുദർശനൻപിള്ള, സുമാഷാജി എന്നിവർ സംസാരിച്ചു.