maje

എടത്വാ: ഇരു വൃക്കകളും തകരാറിലായ മജേഷ് മനോഹരന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി ചികിത്സാ സഹുയ സമിതി രൂപീകരിച്ചു.

തലവടി കറുകയിൽ വീട്ടിൽ മനോഹരന്റെ മകൻ മജേഷാണ് (32) ഒരു വർഷമായി കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

അടിയന്തരമായാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഭാര്യ സജിത വ്യക്കദാനം ചെയ്യാൻ തയ്യാറാണെങ്കിലും ചികിത്സയ്ക്കായി 15 ലക്ഷം രൂപയോളം ആവശ്യമാണ്. ഇത്രയും തുക കണ്ടെത്താൻ നിർദ്ധന കുടുംബത്തിന് കഴിയില്ല.

തുടർന്നാണ് മജേഷ് ജീവൻരക്ഷാ നിധി സമാഹരണത്തിന് രൂപീകരിച്ചത്. ചികിത്സാ സഹായ സമിതി രൂപീകരണ യോഗം തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളി വികാരി ഫാ. സുനിൽ മാത്യു ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോജി ജെ. വൈലപ്പള്ളി, എൽസി പ്രകാശ്, സി.കെ രാജൻ, എ.ഡി.എസ് സെക്രട്ടറി സരളാ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.