photo

ചേർത്തല: കേരള കാർഷിക സർവകലാശാല, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കഞ്ഞിക്കുഴി, ചേർത്തല സൗത്ത് ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ദ്യുതി 2023-24' ഗ്രാമ സഹവാസ പരിപാടിക്ക് കഞ്ഞിക്കുഴിയിൽ തുടക്കമായി. സപ്തദിന സഹവാസ പരിപാടി മേയ് 3ന് സമാപിക്കും. 180 വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. കർഷകർക്ക് ആവശ്യമായ സാങ്കേതികവിദ്യകൾ പകർന്നു നൽകുക, നൈപുണ്യ വികസന ക്ലാസുകൾ,പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, മേഖലയിലെ പ്രശ്നങ്ങൾ,സാദ്ധ്യതകൾ എന്നിവ വിലയിരുത്തി സമഗ്ര കാർഷിക വികസന രൂപരേഖ തയ്യാറാക്കുക എന്നിവയാണ് ഗ്രാമസഹവാസത്തിന്റെ ലക്ഷ്യം.കഞ്ഞിക്കുഴി കമ്മ്യൂണി​റ്റി ഹാളിൽ മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകൻ ശേഖരൻ മ​റ്റത്തിൽ, കർഷക പ്രതിനിധി ഹരിമോഹൻ എന്നിവരെ മന്ത്റി ആദരിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളായണി കാർഷിക കോളേജ് വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.അലൻ തോമസ്,കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ,വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, ചേർത്തല സൗത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്.പത്മം,പഞ്ചായത്ത് അംഗം വി.ജ്യോതി, കൃഷി വകുപ്പ് നോഡൽ ഡെപ്യൂട്ടി ഡയറക്ടർ സുജാ ഈപ്പൻ,അസിസ്​റ്റന്റ് ഡയറക്ടർ കെ.ഷൈജ, വെള്ളായണി കാർഷിക കോളേജ് വിജ്ഞാന വ്യാപന വിഭാഗം അസിസ്​റ്റന്റ് പ്രൊഫ. ഡോ.കെ.പി.സ്മിതാ, കൃഷി ഓഫീസർമാരായ റോസ്മി ജോർജ്ജ്,മിലു ഹെർബർട്ട്,കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.