nss-karayogam

മാന്നാർ: കുരട്ടിശ്ശേരി 5246-ാംനമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്‌ഘാടനവും വാർഷിക പൊതുയോഗവും പ്രസിഡന്റ്‌ കെ.എസ്. അപ്പുക്കുട്ടൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്നു. എൻ.എസ്.എസ്. ഡയറക്ടർ ബോർഡ്‌ അംഗവും ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പി.എൻ. സുകുമാര പണിക്കർ ഉദ്‌ഘാടനം നിർവഹിച്ചു. ബി.കെ. മോഹൻദാസ്, കെ.ആർ. ശങ്കരനാരായണൻ നായർ, കെ ആർ.അജിത് കുമാർ, ജെ.ഹരികൃഷ്ണൻ മാസ്റ്റർ, രഞ്ജു ആർ.കുറുപ്പ്, പി.ടി. പ്രശാന്ത്, പി.ആർ. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.