gjj

ഹരിപ്പാട്: ഒ.ഐ.സി.സി മക്കാ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും സന്നദ്ധ സേവനപ്രവർത്തനങ്ങളും ശ്രദ്ധേയണെന്ന് രമേശ് ചെന്നിത്തല എം എൽ എ പറഞ്ഞു. വൃക്ക മാറ്റി വെക്കലിന് വിധേയനായ കോൺഗ്രസ് പ്രവർത്തകൻ റാഫി പെരിങ്ങാലയുടെ തുടർചികിത്സക്കായി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുത്ത രമേശ്‌ ചെന്നിത്തല ആദരിച്ചു. ഒ.ഐ.സി.സി മക്കാ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി ചുനക്കര അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ.എ. സമീർ, എ.എം. കബീർ,നൗഷാദ് വരന്തരപ്പിള്ളി, ഒ.ഐ.സി.സി മക്കാ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷീമാ നൗഫൽ തുടങ്ങിയവർ സംസാരിച്ചു. ഒ.ഐ.സി.സി മക്കാ സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഫീഖ് വരന്തരപ്പിള്ളി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം നൗഫൽ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.