ഹരിപ്പാട്: എൻ.ടി.പി.സി സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്ന ബാലികാ ശാക്തീകരണ ദൗത്യ ശില്പശാല-2024 ഇന്ന് തുടങ്ങും രാവിലെ 10.30 ന് കായംകുളം എൻ.ടി.പി.സി ചേപ്പാട് ടൗൺഷിപ്പിലുള്ള എ.പി.ജെ അബ്ദുൾ കലാം ഓഡിറ്റോറിയത്തിൽ (ബാലഭവൻ) ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും. എൻ.ടി.പി.സി ജനറൽ മാനേജർ ശിവകുമാർ റാം അദ്ധ്യക്ഷത വഹിക്കും. കായംകുളം എൻ‌.ടി‌.പി‌.സിക്ക് സമീപമുള്ള സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള 40 പെൺകുട്ടികൾ പങ്കെടുക്കുന്ന ഒരു മാസത്തെ റെസിഡൻഷ്യൽ പ്രോഗ്രാമാണ് ജെം-24. അഞ്ചാം ക്ലാസ് പഠനം പൂർത്തിയാക്കിയ കുട്ടികളാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.