മാവേലിക്കര: കരിപ്പുഴ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ഫാ.ഡി.ഗീവർഗ്ഗീസ് കരിപ്പുഴ കൊടിയേറ്റ് കർമ്മം നടത്തി. വികാരി ഫാ.തോമസ് മാത്യു കൊറ്റംപള്ളി, ട്രസ്റ്റി പി.എം.മാത്യു തൂമ്പുങ്കൽ, സെക്രട്ടറി മാത്യു തോമസ് പുത്തൻ വീട്, പെരുന്നാൾ കൺവീനർ എബ്രഹാം വർഗ്ഗീസ് പാലയ്ക്കത്തഴ തുടങ്ങിയവർ പങ്കെടുത്തു.