മാവേലിക്കര: കണ്ടിയൂർ കീർത്തിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്താഹ യജ്ഞം നാളെ സമാപിക്കും. ഇന്ന് രാവിലെ 6ന് ഗണപതിഹോമം, 9.30ന് കുചേലോപാഖ്യാനം, 10.30ന് കുചേലാഗമനം, 11ന് സന്താനഗോപാലം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം, ഒന്നിന് അന്നദാനം. വൈകിട്ട് 5ന് ഗീതാപാരായണം, 6ന് ലളിതാസഹസ്രനാമജപം, രാത്രി 8.30ന് ശാന്തിമന്ത്രം. നാളെ രാവിലെ 6ന് ഗണപതിഹോമം, 7.30ന് സ്വധാമപ്രാപ്തി, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 3ന് അവഭൃഥസ്നാനഘോഷയാത്ര എന്നിവ നടക്കും.