മാന്നാർ: ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിനിരയായി മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീദേവിയമ്മ (71) ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. തുടർച്ചയായി മാന്നാറിൽ മൂന്ന് ആത്മഹത്യകളാണ് ഇതിനോടകം നടന്നത്. പ്രധാനമന്ത്രിയുടെ പദ്ധതിയിൽ തൊഴിൽ സംരംഭം തുടങ്ങാനാണെന്ന പേരിലാണ് ഒരു കൂട്ടം മഹിളാ കോൺഗ്രസ് നേതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്. വൻ സാമ്പത്തിക തട്ടിപ്പ് നടത്തി കുടുംബങ്ങളെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്ന ഈ സംഘത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്ന് ഏരിയാ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ ആവശ്യപ്പെട്ടു.