
അമ്പലപ്പുഴ : കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ജില്ലാതല ഹജ്ജ് ക്യാമ്പും ആരോഗ്യ ബോധവൽക്കരണ സെമിനാറും നടത്തി . എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജമാൽ പള്ളാത്തുരുത്തി അദ്ധ്യക്ഷനായി. ഹാജിമാർക്കുള്ള പഠന ശിബിരം അബ്ദുൾ റഷീദ് മദനി വീയപുരവും, ആരോഗ്യ ബോധവൽക്കരണ ക്ലാസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗത്തിലെ ഡോ. ജയറാം രമേശും നയിച്ചു. മുഹമ്മദ് ജിഫ്റി, അലി കുഞ്ഞാശാൻ, മുഹമ്മദ് കബീർ, എന്നീ ഹജ്ജ് സേവകരെ എം .എൽ.എ അനുമോദിച്ചു. ലിയാഖത്ത് ഖാലിദ്, മുജീബ് മുസ്ലിയാർ, എസ്.സുബൈർ ഹാഷ്മി, മുനബ്ബീർ തുടങ്ങിയവർ പ്രസംഗിച്ചു.