
ആലപ്പുഴ :കേരളാ പൊലീസ് അസോസിയേഷൻ, കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. ചെങ്ങന്നുർ പൊലീസ് സ്റ്റേഷൻ എസ്.ഐ അനില കുമാരി , പട്ടണക്കാട് പൊലീസ് സ്റ്റേഷൻ എസ്.ഐ നവറോജി ,ചേർത്തല പൊലീസ് സ്റ്റേഷൻ എസ്.ഐ സാബു, മാവേലിക്കര പൊലീസ് സ്റ്റേഷൻ എസ്.ഐ പ്രഹ്ലാദൻ, ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എസ്.ഐ മധു രാജൻ, കായംകുളം ട്രാഫിക് അസി. സബ് ഇൻസ്‌പെക്ടർ അനിരുദ്ധൻ, ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ ഡ്രൈവർ സബ് ഇൻസ്‌പെക്ടർ കലേഷ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. ആലപ്പുഴ ഡിവൈ.എസ്.പി ടി.ബി.വിജയൻ മുഖ്യ പ്രഭാഷണം നടത്തി. പൊലീസ് ഓഫീസഴ്സ് അസോ. ജില്ലാ പ്രസിഡന്റ് ധനേഷ്.കെ.പി അദ്ധ്യഷത വഹിച്ചു. ഓഫീസേഴ്സ് അസോ.ജില്ലാ സെക്രട്ടറി എ .എസ് .ഫിലിപ്പ് , സംസ്ഥാന നിർവഹക സമിതി അംഗം സി.ആർ.ബിജു, വൈസ് പ്രസിഡന്റ് അനിൽകുമാർ.പി.കെ, പൊലീസ് അസോ. ജില്ലാ പ്രസിഡന്റ് ഹാഷീർ.എൻ,ട്രഷറർ ആന്റണി രതീഷ് എന്നിവർ പങ്കെടുത്തു. പൊലീസ് അസോ. ജില്ലാ സെക്രട്ടറി എസ്.സന്തോഷ് സ്വാഗതവും ജില്ലാ ട്രഷറർ ടി.എൽ.ജോൺ നന്ദിയും പറഞ്ഞു.