അമ്പലപ്പുഴ : സാധാരണക്കാരുടെ ഏക ആശ്രയമായ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടാവുന്ന ദാരുണ അന്ത്യങ്ങളുടെ പശ്ചാത്തലത്തിൽ, ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമാഹരിക്കുന്നതിന് വകുപ്പ് മേധാവികളുടെയും ജീവനക്കാരുടെ സംഘടന നേതാക്കളുടെയും സംയുക്ത യോഗം വിളിച്ചു കൂട്ടണമെന്ന് ജനകീയ ജാഗ്രത സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ ജനകിയ ജാഗ്രതാ സമിതി പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ആർ. തങ്കജി , ഹംസ കുഴിവേലി, തയ്യിൽ ഹബീബ്, അനിൽ വെള്ളൂർ, അബ്ദുൽ ജബ്ബാർ പനച്ചുവട്, ഷൈജു ഡി, മുനീർ മുസ്ലിയാർ, അഷറഫ് പുന്നപ്ര, ഷംസുദീൻ പുന്നപ്ര, സെയ്ഫ് മോറീസ് എന്നിവർ സംസാരിച്ചു.