ചേർത്തല:പള്ളിപ്പുറം പാലക്കൽ കുടുംബയോഗത്തിന്റെ വാർഷിക സമ്മേളനവും സി.എം.ഐ സഭ സ്ഥാപകരിൽ പ്രധാനിയുമായ പാലക്കൽ തോമാമൽപ്പാൻ അനുസ്മരണവും മേയ് ഒന്നിന് പളളിപ്പുറം സെന്റ്‌ മേരീസ് ഫൊറോനപള്ളിയിൽ നടക്കും.സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിലും അമേരിക്കയിലുമായി കുടുബയോഗത്തിന്റെ 12 യൂണി​റ്റുകളാണ് പ്രവർത്തിക്കുന്നത്.ഇതിലെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. ചർച്ചകൾക്കും സംവാദങ്ങൾക്കും പ്രാധാന്യം നൽകുന്ന 73ാം സമ്മേളനത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായി കുടുംബയോഗം കേന്ദ്രകമ്മി​റ്റി പ്രസിഡന്റ് കുര്യൻ ജോസഫ് പാലക്കൽ,ബെന്നി പാലക്കൽ,സിബി പാലക്കൽ,ഷിൽജി കുര്യൻ പാലക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒന്നിന് രാവിലെ കുർബാനയോടെ സമ്മേളനം തുടങ്ങും 10.45ന് മന്ത്റി സജിചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.കുര്യൻ ജോസഫ് പാലക്കൽ അദ്ധ്യക്ഷനാകും. ദലീമാജോജോ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.ഫാ.വിൻസെന്റ് പണിക്കാപറമ്പിൽ തോമാമൽപ്പാൻ അനുസ്മരണം നടത്തും.പള്ളിപ്പുറം ഫൊറോന വികാരി ഫാ.ഡോ.പീ​റ്റർ കണ്ണമ്പുഴ ആദരിക്കും.