
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തിൽ 11-ാം നമ്പർ തലവടി ശാഖയിൽ സംഘടിപ്പിച്ച ബാലജനയോഗം കൺവെൻഷൻ യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ.പി.സുപ്രമോദം മുഖ്യസന്ദേശം നൽകി. ബാലജനയോഗം പ്രസിഡന്റ് രക്ഷിത് ജയകുമാർ അദ്ധ്യക്ഷനായി. യൂണിയൻ വനിതാസംഘം കൗൺസിലർമാരായ സുജ ഷാജി, സുശീല മോഹനൻ , യൂണിയൻ മൈക്രോഫിനാൻസ് കോ-ഓർഡിനേറ്റർ വിമല പ്രസന്നൻ, യൂണിയൻ സൈബർസേന കൺവീനർ സുജിത്ത് മോഹനൻ, ശാഖാ പ്രസിഡന്റ് പ്രദീപ് കൊടുത്തശ്ശേരി, സെക്രട്ടറി മനോജ് ചെറുപ്പപറമ്പിൽ, വനിതാസംഘം സെക്രട്ടറി അമ്പിളി എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്രീരാഗ് സജീവ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായിരൂപേഷ് ചമ്പക്കുളം (പ്രസിഡന്റ്, അമൃത നിരേറ്റുപുറം(വൈസ് പ്രസിഡന്റ് ),അനുശ്രീ(സെക്രട്ടറി), ഗൗതം ചമ്പപക്കുളം(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .