
ആലപ്പുഴ : ഡ്രൈഡേ പിൻവലിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള പ്രദേശ് മദ്യ വിരുദ്ധ സമിതി നേതൃയോഗം ആവശ്യപ്പെട്ടു.
യു.ഡി.എഫ് സർക്കാർ മദ്യനിരോധനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നടപടികളുടെ പട്ടികയിൽ പ്രധാനപ്പെട്ടതായിരുന്നു, മാസത്തിന്റെ ആദ്യദിവസം ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളും മദ്യശാലകളും അടച്ചിടുക എന്നത് . ഇത് പിൻവലിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും മദ്യശാലകളുടെ പ്രവൃത്തിസമയവും പ്രവർത്തന ദിവസങ്ങളുടെ എണ്ണവും കുറയ്ക്കണമെന്നും സമിതി സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.