
ആലപ്പുഴ: സംസ്ഥാനത്തെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ ഉഷ്ണതരംഗം പ്രകൃതിദുരന്തമായി പ്രഖ്യാപിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും നാഷണലിസ്റ്റ് കേരള കോൺഗ്രസ് കത്ത് അയച്ചതായും അദ്ദേഹം അറിയിച്ചു
വേനലിനൊപ്പം കടുത്ത കുടിവെള്ള ക്ഷാമവും നേരിടുകയാണ്. അപ്രഖ്യാപിത പവ്വർ കട്ട് മൂലം വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണെന്ന് കുരുവിള മാത്യൂസ് പറഞ്ഞു.