കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 18-ാം നമ്പർ നെടുമുടി ശാഖശ്രീനാരാണ ഗുരുദേവക്ഷേത്രം, ശ്രീഭദ്രാഭഗവതി നാഗരാജ ക്ഷേത്രം മകയിരം മഹോത്സവവും സപ്താഹയജ്ഞവും മേയ് 1 മുതൽ 11 വരെയുള്ള ദിവസങ്ങളിലായി നടക്കും.വാരനാട് സജി തന്ത്രി ക്ഷേത്രം മേൽശാന്തി സുനിൽകുമാർ എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. നാളെ വൈകിട്ട് 7ന് ആരംഭിക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് ശാഖയോഗം പ്രസിഡന്റ് സി. മാധവൻ ഭദ്രദീപം തെളിക്കും. വാരനാട് സജി തന്ത്രി വിഗ്രഹ പ്രതിഷ്ഠ നടത്തും.മുൻ യൂണിയൻ സെക്രട്ടറി ജെ.സദാനന്ദൻ ആചാര്യവരണം നടത്തും. 6ന് രാവിലെ 10ന് രുക്മിണി സ്വയംവരം., 8ന് വൈകിട്ട് 3ന് ശാഖാതല ശാരദോത്സവം, ശ്രീനാരായണ കലോത്സവം. 9ന് വൈകിട്ട് 7ന് നാടകം.10ന് രാവിലെ 7.30ന് പൊങ്കാല,10.30ന് പൊങ്കാല സമർപ്പണം. തുടർന്ന് പ്രഭാഷണം . 6ന് കഞ്ഞിപ്പാടം ഭജനാമൃതം. ചടങ്ങുകൾക്ക് പ്രസിഡന്റ് സി.മാധവൻ ,സെക്രട്ടറി കെ.ജി.മധുസൂദനൻ എന്നിവർ നേതൃത്വം നൽകും.