
ആലപ്പുഴ:കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുരേഷ് ജി 11 കേരള എൻ.സി.സി ബറ്റാലിയൻ ആലപ്പുഴ സന്ദർശിച്ചു.
11 കേരളാ ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ ജോയസ് കെ ജോസഫ് പരിശീലനം വിവരിച്ചു. വിവിധ വിദ്യാഭാസ സ്ഥാപനത്തിൽ നിന്നുള്ള 20 ഓളം എൻ.സി.സി കേഡറ്റുകളും 10 അസോസിയേറ്റഡ് എൻ.സി.സി ഓഫീസർമാരുമായി സംവദിച്ചു. എൻ.സി.സി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ ജീവനക്കാർക്ക് നൽകി.