
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ അമ്പലപ്പുഴ, ആര്യാട്, ഭരണിക്കാവ്, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കുള്ള പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തേക്ക് അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. ആധുനിക സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങൾക്ക് ട്യൂഷൻ സൗകര്യം ഉണ്ടായിരിക്കും. അവസാന തീയതി മേയ് 27. ഫോൺ: അമ്പലപ്പുഴ-9497245585, 8547630053, ആര്യാട്- 8921949995, ഭരണിക്കാവ്-9497636223, ചെങ്ങന്നൂർ- 9447357077.