അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിക്കടി ചികിത്സാപിഴവുകൾ ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകർ ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി. മണിക്കൂറുകൾ ക്യൂ നിന്ന് ഒ.പി ചീട്ടെടുത്ത് ഒ.പി വിഭാഗത്തിൽ എത്തിയാൽ മിക്ക ദിവസങ്ങളിലും സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാർ കാണില്ല. ഡോക്ടർമാർ എഴുതുന്ന മരുന്നുകൾ മിക്കതും ഫാർമസിയിൽ ലഭിക്കുകയുമില്ല. ഇക്കാര്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾക്ക് നേരിട്ടു പരാതി നൽകിയിട്ടും പ്രയോജനം ഉണ്ടായില്ലെന്ന് പൊതുപ്രവർത്തകരായ കരുമാടി മോഹൻ ഉപാസന, വി .രാധാകൃഷ്‌ണൻ ലത ഭവൻ എന്നിവർ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.