
ആലപ്പുഴ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആലപ്പുഴയിലെ രാജാകേശവദാസ് നീന്തൽക്കുളത്തിൽ ഏപ്രിൽ ഒന്ന് മുതൽ ആരംഭിച്ച സമ്മർ കോച്ചിംഗ് ക്യാമ്പിൽ മുന്നൂറ്റി അമ്പതോളം പേർക്ക് പരിശീലനം നൽകി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദഗ്ദ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ രാവിലെ 6.30 മുതൽ 10.30 വരെയും വൈകിട്ട് 3.30 മുതൽ 5.30 വരെയും ഓരോ മണിക്കൂർ വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം. ഫോൺ: 8304043090.