photo

ചേർത്തല: കേന്ദ്ര സംഗീത നാടക അക്കാദമി അമൃത് അവാർഡ് ജേതാവായ തുള്ളൽ കലാകാരൻ കലാമണ്ഡലം പ്രഭാകരനെ മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഭരണസമിതിക്കു വേണ്ടി മന്ത്രി പി.പ്രസാദ് ആദരിച്ചു. കലാമണ്ഡലം പ്രഭാകരന്റെ പറയൻതുള്ളലിൽ 1001ാമത്തെ വേദിയാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ അരങ്ങേറിയത്. ക്ഷേത്രം മാനേജർ ജെ.സജി,പ്രസിഡന്റ് സജികുമാർ,സെക്രട്ടറി അജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.