ഹരിപ്പാട് : ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കണമെന്ന് പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു. ദേശിയ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിപ്പാട് ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിന്റെ മുൻഭാഗത്ത് ഉയരപ്പാത നിർമ്മിക്കുന്നതിനായി പൈലിംഗ് ജോലികൾ ചെയ്യുമ്പോൾ ബസുകൾക്കും യാത്രക്കാർക്കും സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ഇവിടുത്തെ യാത്ര ദുരിതം പാസഞ്ചേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ. വി. ഷുക്കൂർ ഹരിപ്പാട് എം എൽ എ രമേശ് ചെന്നിത്തലയുടെ നിർദ്ദേശാനുസരണം കെ.എസ് .ആർ.ടി.സി ഹരിപ്പാട് ഡിപ്പോ സുപ്രണ്ട് ജോർജ്,കൺട്രോളിംഗ് ഇൻസ്പെക്ടർ റെജി എന്നിവരോടൊപ്പം നേരിട്ട് കണ്ട് മനസ്സിലാക്കി.