ചേർത്തല : മാടയ്ക്കൽ സെന്റ് ജോസഫ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഔസേപ്പിതാവിന്റെ തിരുന്നാളിന് ഒരുക്കമായി നെവോന ആരംഭിച്ചു. മേയ് ഒന്നിന് രാവിലെ 8ന് ദിവ്യബലി ആദ്യകുർബാന സ്വീകരണം,സ്ഥൈര്യലേപനം ഫാ. സെബാസ്റ്റ്യൻ പൊട്ടോളി കാർമ്മികത്വം വഹിക്കും. 2ന് വൈകിട്ട് 6ന് വൈദികർക്കും ഇടവകക്കും സന്യസ്തർക്കുമായി ദിവ്യബലി. മൂന്നിന് വൈകിട്ട് ആറിന് വിശുദ്ധ കുർബാന ഫാ.ജിത്തു കുരിക്കാവെളി കാർമ്മികത്വം വഹിക്കും.തുടർന്ന് മുട്ടം സെന്റ് മേരീസ് ഫൊറോന വികാരി ഫാ.ആന്റോ ചേരാംതുരുത്തി തിരുന്നാൾ കൊടിയേറ്റും. നാലിന് വൈകിട്ട് 4.45 ന് രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, ദിവ്യബലി കാർമികൻ ഫാ.മാർട്ടിൻ പൂണോളി.5ന് തിരുന്നാൾ ദിനം.
വൈകിട്ട് 5ന് ആഘോഷമായ തിരുന്നാൾ ദിവ്യബലി ഫാ.പോൾസൺ പേരെപാടൻ കാർമ്മികത്വം വഹിക്കും. ഫാ.ജിമ്മി പൂച്ചൂക്കാട്ട് സന്ദേശം നൽകും.തുടർന്ന് പ്രദക്ഷിണം.