cvasdf

ചാരുംമൂട്: നൂറനാട് അജയൻ എഴുതിയ കൂരിയാറ്റ, ശമനി എന്നീ പുതിയ കഥാസമാഹരങ്ങളുടെ പ്രകാശനം നടന്നു. സി.ആർ.മഹേഷ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.ശബരിമല മുൻ മേൽശാന്തി പരമേശ്വരൻ നമ്പൂതി പുസ്തകം പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം പി.പി.കോശി അദ്ധ്യക്ഷത വഹിച്ചു.താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, സംവിധായകൻ നൂറനാട് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഡോ.രാജീവ്, രാധാകൃഷ്ണനുണ്ണിത്താൻ എന്നിവർ പുസ്തക പരിചയം നടത്തി. സാഹിത്യകാരൻ വിശ്വൻ പടനിലം, കവയത്രി യമുന ഹരീഷ്, പ്രഭാ വി. മറ്റപ്പള്ളി,എം.ആർ. രാമചന്ദ്രൻ, ഷാജി നൂറനാട്, പ്രസാദ് ശ്രീധർ,റജി ഗ്രീൻലാന്റ് പ്രദീപ് രാമകൃഷ്ണൻ,വന്ദനാ സുരേഷ്, രേഖ ആർ.താങ്കൾ എന്നിവർ സംസാരിച്ചു. നൂറനാട് അജയൻ നന്ദി പറഞ്ഞു.