
ഹരിപ്പാട്: കുമാരപുരത്ത് പ്രവാസിസംഘം ജില്ലാ കമ്മിറ്റി അംഗം ടി.കെ.കൃഷ്ണലാലിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് പ്രവാസി സംഘം ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരപുരം പഞ്ചായത്ത് ഓഫീസിനു മുന്നിൽ യോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് വിജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ വൈസ് പ്രസിഡന്റ് സൈമൺ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബിജു മോഹൻ , ജില്ലാ ഭാരവാഹികളായ സലിം ആറാട്ടുപുഴ ,ഡി. സലിം തൃക്കുന്നപ്പുഴ എന്നിവർ സംസാരിച്ചു.