
ഹരിപ്പാട് : വീടിന് സമീപം ജോലി ചെയ്തുകൊണ്ടിരിക്കെ വൃദ്ധന് സൂര്യതാപമേറ്റു. മുതുകുളം വടക്ക് ലക്ഷ്മീഭവനത്തിൽ പുരുഷോത്തമ പണിക്കർക്കാണ് (81) ഞായറാഴ്ച ഉച്ചയോടെ സൂര്യതാപമേറ്റത്. ആദ്യം വലതു തോളിനോടു ചേർന്നുളള ഭാഗത്ത് അസ്വസ്ഥത തോന്നി. പിന്നീട് പൊളളിയ പാട് പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ മുതുകുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.