vbj

ഹരിപ്പാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കിയ സി.പി.എം ബി.ജെ.പിക്കെതിരെ ആലപ്പുഴയിൽ വ്യാപക ആക്രമം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആരോപിച്ചു. ബി ജെ പിയുടെ വനിതാ നേതാവും കുമാരപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ രാജി സുമേഷിനെ വീട് കയറി ആക്രമിച്ചതിന് പുറമേ നിരവധി വീടുകളും വാഹനങ്ങളും സി.പി.എമ്മുകാർ തകർത്തു. പരിക്കേറ്റ രാജി സുമേഷിനെ ഹരിപ്പാട് ഗവ.ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗോപകുമാർ.