ആലപ്പുഴ : മതിയായ രേഖ ഹാജരാക്കാത്ത ആളിന്റെ പേര് വോട്ടർപട്ടികയിൽ ചേർക്കാത്തതിൽ രോഷാകുലനായ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബി.എൽ.ഒയെ കയ്യേറ്റം ചെയ്തതായി പരാതി. ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വെക്ടറൽ കൺട്രോൾ യൂണിറ്റിലെ ഫീൽഡ് ജീവനക്കാരനായ ആന്റണിയെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ആന്റണി നോർത്ത് പൊലീസിൽ പരാതി നൽകി.