അമ്പലപ്പുഴ: പറവൂർ തെക്കുംഭാഗം എൻ.എസ്.എസ് കരയോഗം നമ്പർ 1416ൽ നിർമ്മാണം പൂർത്തിയായ ശ്രീപത്മനാഭ മീറ്റിംഗ് ഹാൾ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് എൻ.എസ്.എസ് കേന്ദ്ര പ്രതിനിധി സഭാംഗം ആർ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻനായർ അദ്ധ്യക്ഷനാകും. താലൂക്ക് യൂണിയൻ പ്രതിനിധി സുനിൽ പി. പിള്ള മുഖ്യ പ്രഭാഷണം നടത്തും. ഖജാൻജി ടി.എസ് ശശീന്ദ്രബാബു റിപ്പോർട്ട് അവതരിപ്പിക്കും. ഡോ.എസ്.അജയകുമാർ, സി.കെ.പുരുഷോത്തമൻ, ഗിരിജ ഉണ്ണികൃഷ്ണൻ, പി.വി.മഞ്ജുളാദേവി, പി.രാജേന്ദ്രൻ പിള്ള, അമൂല്യ ആർ. കൃഷ്ണ തുടങ്ങിയവർ സംസാരിക്കും. പി.പ്രദീപ് കുമാർ സ്വാഗതവും വി.സി.വേണുഗോപാൽ നന്ദിയും പറയും.