ആലപ്പുഴ: കായൽ ദുരന്തങ്ങൾ ഒഴിവാക്കാൻ സമഗ്രമായ നിർദ്ദേശങ്ങളോടുകൂടിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് താനൂർ ബോട്ട് ദുരന്തത്തിന്റെ അന്വേഷണ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് വി.കെ.മോഹനനൻ പറഞ്ഞു. വേമ്പനാട്ട് കായലിൽ കഴിഞ്ഞ ദിവസം മുങ്ങിയ ഹൗസ് ബോട്ട് പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈസൻസ്, ഫിറ്റ്നസ് എന്നിവയില്ലാത്ത ബോട്ടുകൾ സർവീസ് നടത്തുന്നത് കണ്ടെത്തുന്നതിന് മാതിയായ എൻഫോഴ്സ് സംവിധാനം ഇല്ല. സംസ്ഥാനത്ത് പുതിയ വരുമാന സ്രോതസായ ടൂറിസം മേഖല പുരോഗതിയിലേക്ക് കുതിക്കണമെങ്കിൽ സഞ്ചാരികൾക്ക് സുരക്ഷതും വിശ്വാസവുമുള്ള സംവിധട്ടനങ്ങൾ ഉണ്ടാകണമെന്നും കമ്മിഷൻ പറഞ്ഞു.