
ചാരുംമൂട് : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കരിമുളക്കൽ യൂണീറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അയ്യപ്പൻ പിള്ള അധ്യക്ഷത വഹിച്ചു.യൂണിറ്റ് ജനറൽ സെക്രട്ടറി ഡി.തമ്പാൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാധാകൃഷ്ണൻ രാധാലയം കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജി.മണിക്കുട്ടൻ, ഗിരീഷ് അമ്മ, മണിക്കുട്ടൻ ഈഷോപ്പി, കെ.ദിവാകരൻ നായർ,അഡ്വ.പീയൂഷ് ചാരുംമൂട് തുടങ്ങിയവർ സംസാരിച്ചു.