
മുഹമ്മ: എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വേനൽ പാഠം കായിക പരിശീലന കേന്ദ്രം ജില്ലാ കലക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു. കുട്ടികളുമായി സംവദിക്കുകയും ചെയ്‌തു. കലക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്നതാണ് പദ്ധതി.സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി .ജെ.ജോസഫ് അദ്ധ്യക്ഷനായി. സ്പോർട്സ്
കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ്കുമാർ, സ്കൂൾ മാനേജർ ജെ.ജയലാൽ, പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ, പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചറിയ, കായികാധ്യാപകൻ വി.സവിനയൻ എന്നിവർ സംസാരിച്ചു.