ഹരിപ്പാട്: മഹാദേവികാട് വലിയകുളങ്ങര ദേവി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹയജ്ഞം ഇന്ന് ആരംഭിക്കും. മേയ്‌ 9ന് സമാപിക്കും. കണ്ണൂർ പയ്യന്നൂർ വട്ടപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി യജ്ഞാചാര്യനും, പാലോന്നം ചന്ദ്രശേഖരൻ നമ്പൂതിരി, രാജു പിഷാരടി, ആനപ്രാമ്പാൽ ഈശ്വര പ്രസാദ് നമ്പൂതിരി, കെ എം നമ്പൂതിരി എന്നിവർ സഹാചാര്യൻമാരുമാണ്. എല്ലാ ദിവസവും രാവിലെ 5.10 ന് ഗണപതി ഹോമം,,6.45 ന് ലളിതാസഹസ്രനാമജപം,7.25 മുതൽ 8.30വരെയും,9.15 മുതൽ 1 മണി വരെയും, , 2.15 മുതൽ 4 വരെയും,4.30 മുതൽ 6 വരെയും ദേവീഭാഗവത പാരായണം, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, 5.30മുതൽ സൂക്തജപങ്ങൾ, 7 ന് ദീപാരാധ, ദീപക്കാഴ്ച, സമൂഹ പ്രാർത്ഥന,7.30 ആചാര്യപ്രഭാഷണം എന്നിവ ഉണ്ടാകും. ഇന്ന് രാവിലെ 5 ന് അഗ്നി ജനനം, 6.15 ന് ഭദ്രദീപ പ്രതിഷ്ഠ 12 ന് ആചാര്യപ്രഭാഷണം, 5.30 ന് ഭഗവതിസേവ, രണ്ടാം ദിവസം. രാവിലെ 6.45 ന് ഗ്രന്ഥ പൂജ 12. ന് ആചാര്യ പ്രഭാഷണം, മൂന്നാം ദിവസം വൈകിട്ട് 5.30 മുതൽ മഹിഷാസുര വധം നൃത്തശില്പം, നാലാം ദിവസം വൈകിട്ട് 5.30 മുതൽ വിദ്യാഗോപാല മന്ത്രാർച്ചന. അഞ്ചാം ദിവസം വൈകിട്ട് 5 30 മുതൽ കുമാരി പൂജ. ആറാം ദിവസം വൈകിട്ട് 5.30 മുതൽ പാർവതി സ്വയംവരം ഏഴാം ദിവസം വൈകിട്ട് 5.30 ന് സപ്ത മാതൃപൂജ എട്ടാം ദിവസം രാവിലെ 10 ന് സപ്ത മാതൃപൂജ, നവഗ്രഹ പൂജ വൈകിട്ട് 4 ന് സർവ്വൈശ്വര്യപൂജ ഒൻപതാം ദിവസം രാവിലെ 9ന് ധാരാഹവനം ഉച്ചക്ക് 1 ന് ദേവി ഭാഗവത പാരായണ സമർപ്പണം തുടർന്ന് സമൂഹസദ്യ. 3.30 ന് തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന അവഭ്യഥ സ്നാനഘോഷയാത്ര വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വലിയകുളങ്ങര ദേവി ക്ഷേത്രത്തിൽ എത്തിച്ചേരും.