
ആലപ്പുഴ: തൊഴിലാളി ദിനമായ ഇന്ന് ജില്ലാകേന്ദ്രത്തിലും മണ്ഡലം കേന്ദ്രങ്ങളിലും സി.ഐ.ടി.യു-എ.ഐ.ടി.യുസി എന്നിവയുടെ ആഭിമുഖ്യത്തിൽ സംയുക്തമായി റാലിയും സമ്മേളനവും നടത്തും. ആലപ്പുഴ നഗരചത്വരത്തിൽ നിന്ന് രാവിലെ എട്ടിന് പ്രകടനം ആരംഭിക്കും. ടൗൺ ഹാളിന് സമീപം നടക്കുന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് അഡ്വ. വി.മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. രാവിലെ 8ന് അരൂരിൽ സി.പി.എം ജില്ലസെക്രട്ടറി ആർ.നാസർ, ചേർത്തലയിൽ പി.വി.സത്യനേശൻ, മാവേലിക്കരയിൽ ആർ.പ്രസാദ്, കായംകുളത്ത് പി.പ്രസാദ്, ചെങ്ങന്നൂരിൽ സുനിത കുര്യൻ, കുട്ടനാട്ടിൽ സി.ബിചന്ദ്രബാബു എന്നിവരും ഉദ്ഘാടനംചെയ്യും.