ആലപ്പുഴ: ഹരിപ്പാട് കുമാരപുരം പഞ്ചായത്തിലെ താമല്ലാക്കലിൽ സി.പി.എം,​ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ടി.കെ.കൃഷ്ണലാൽ, ശ്യാം അശോക്, യു.നിധീഷ്, പ്രദീപ്, ശ്രീജിത്ത് എന്നിവർക്കെതിരെ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് കുമാർ, സെക്രട്ടറി ജെയിംസ് ശാമുവേൽ എന്നിവർ പ്രതിഷേധിച്ചു.
സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫിന്റെ പ്രചാരണ പോസ്റ്ററിനുമേൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പോസ്റ്റർ പതിച്ച് ആസൂത്രിതമായി അക്രമത്തിന് ശ്രമിച്ച ബി.ജെ.പി നിലപാട് അപലപനീയമാണ്.
പ്രവർത്തകരുടെ ഭാഗത്തുനിന്ന് അപക്വമായ പ്രവർത്തികളുണ്ടായാൽ അവരെ തിരുത്തി നാട്ടിൽ സമാധാനം നിലനിർത്താൻ ശ്രമിക്കേണ്ട ബി.ജെ.പി നേതാക്കൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരികരിച്ചതെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.