ചേർത്തല: ചേർത്തല ശ്രീനാരായണ കോളേജിൽ കോമേഴ്സ്, ഫിലോസഫി,ബോട്ടണി, ഫിസിക്സ്,കമ്പ്യൂട്ടർ സയൻസ്,മലയാളം,കെമിസ്ട്രി,മാത്തമാറ്റിക്സ്,സുവോളജി,ഇംഗ്ലീഷ് (മേറ്റണിറ്റി ലീവ് ഒഴിവ്) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ 15ന് മുമ്പായി അപേക്ഷകൾ കോളേജ് ഓഫീസിൽ ഏൽപ്പിക്കണം. അപേക്ഷകർ എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.